ലൈംഗിക ഉത്തേജനം ലഭിക്കാന്‍ അമിത അളവില്‍ മരുന്ന് കഴിച്ച യുവാവ് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരനാണ് മരിച്ചത്. ന്യൂഡല്‍ഹി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു യുവാവ് . ഗുരുഗ്രാമിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു യുവാവിനെ.

ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ യുവാവിന്റെ സുഹൃത്ത് വീട്ടില്‍ വന്നെങ്കിലും അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. പ്രതികരണമുണ്ടാവാതെ വന്നതോടെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ ബലമായി തുറന്ന് അകത്തുകയറിയപ്പോഴാണ് യുവാവിനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്ന് ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകളും കണ്ടെടുത്തു.

മരിക്കുന്നതിനു മുമ്പായി യുവാവ് പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ യുവതി വീട്ടില്‍ വരുന്നതിനു മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു. മരുന്നിന്റെ അളവ് കൂടിപ്പോയതിനാല്‍ യുവാവിന് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു.

ALSO READ: മൊസാദിനു വേണ്ടി ചാരപ്പണിയെടുത്ത ആണവോര്‍ജ ഏജന്‍സി ജീവനക്കാരനെ തൂക്കിലേറ്റി ഇറാന്‍