കാമുകനൊപ്പം ചേർന്ന് വിഷം കലർത്തിയ മിഠായി നൽകി മൂന്നുമക്കളെ കൊന്ന അമ്മ അറസ്റ്റിൽ.
പഞ്ചാബിലെ സംഗുരൂരിൽ ആണ് സംഭവം. ലവ്പ്രീത് കൗർ ആണ് അറസ്റ്റിലായത്.
മിഠായിയിൽ കളനാശിനി കലർത്തി കുട്ടികൾക്ക് നൽകുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.ആഗസ്റ്റ് 26നാണ് ആറ് വയസുകാരിയായ ജസ്നൂർ കൗർ, അഞ്ച് വയസുകാരനായ അർമൻദീപ് സിങ്, രണ്ടര വയസുകാരനായ രഹൻദീപ് സിങ് എന്നിവർ മരിച്ചത്.
ആദ്യം ഭക്ഷ്യവിഷബാധയെന്നാണ് കരുതിയിരുന്നത്.
രക്ഷാബന്ധൻ ദിനത്തിൽ മാർക്കറ്റിൽ നിന്ന് വാങ്ങിയ മിഠായി കഴിച്ചതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യനില വഷളായത്. എന്നാൽ അതേ കടയിൽനിന്നുള്ള മിഠായി കഴിച്ച മറ്റാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിഠായിയിൽ കളനാശിനി കലർത്തിയതായി കണ്ടെത്തിയത്. കുട്ടികളുടെ അമ്മ ലവ്പ്രീത് കൗർ മറ്റൊരാളുമായി ബന്ധത്തിലായിരുന്നുവെന്നും ഇയാളുമായി ചേർന്നാണ് കുട്ടികളെ ഇല്ലാതാക്കാൻ പദ്ധതിയിട്ടതെന്നും പൊലീസ് ആരോപിക്കുന്നു.
കാമുകനായ ഹർജിത് സിങ്ങിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വിഷം കലർന്നതായി സംശയിക്കുന്ന മിഠായികളും മറ്റ് തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ALSO READ: സൂറിച്ച് -ഡൽഹി വിമാനം പുറപ്പെടുന്നതിനു മുമ്പ് മദ്യലഹരിയിൽ; എയർ ഇന്ത്യ പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു



