പ്ലീഹ നീക്കം ചെയ്യേണ്ടതിനു പകരം കരള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ വാള്‍ട്ടന്‍ കൗണ്ടിയില്‍ 2024 ജനുവരിയില്‍ നടന്ന സംഭവത്തിലാണ് ഡോക്ടര്‍ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തിയത്. ഡോ. തോമസ് ഷകനോവ്‌സ്‌കി എന്ന 44കാരനാണ് രോഗിയുടെ മരണത്തിനു കാരണമായ തെറ്റ് ചെയ്തത്.

2024 ആഗസ്ത് 18നാണ് ബ്രയാന്‍ എന്നയാള്‍ പ്രതി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ചികില്‍സ തേടിയത്. പരിശോധനയില്‍ ബ്രയാന്റെ ആന്തരികാവയവങ്ങളെ പൊതിയുന്ന പാളിയില്‍ രക്തം കണ്ടെത്തിയിരുന്നു. ഇതോടെ ഡോക്ടര്‍ രോഗിയുടെ പ്ലീഗ് നീക്കം ചെയ്യുകയാണ് രക്തസ്രാവം തടയാനുള്ള പോംവഴിയെന്നും അറിയിച്ചു. എന്നാല്‍ മൂന്നുദിവസം ബ്രയാന്‍ ശസ്ത്രക്രിയ തനിക്കാവശ്യമില്ലെന്നും പറയും വിദഗ്ധചികില്‍സയ്ക്കാന്‍ അലബാമയിലേക്ക് പോവണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഡോക്ടറുടെ നിര്‍ബന്ധത്തിനു വഴങ്ങി രോഗി ശസ്ത്രക്രിയയ്ക്കു സമ്മതിക്കുകയും 2024 ഏപ്രില്‍ 21 സര്‍ജറി നിശ്ചയിക്കുകയും ചെയ്തു.അന്നേദിവസം മതിയായ ജീവനക്കാര്‍ പോലുമില്ലാതെ ഡോ. തോമസ് ശസ്ത്രക്രിയ ആരംഭിച്ചു. ആദ്യം താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് ആരംഭിച്ചതെന്നും ആന്തരികാവയവങ്ങള്‍ കൃത്യമായി കാണാതെ വന്നതോടെ തുറന്ന ശസ്ത്രക്രിയയിലേക്ക് മാറുകയുമായിരുന്നു.

ശസ്ത്രക്രിയയ്ക്കിടെ ബ്രയാനില്‍ നിന്ന് വലിയതോതില്‍ രക്തസ്രാവം ഉണ്ടായെങ്കിലും ഇതു നിര്‍ത്താന്‍ പോലും കൂട്ടാക്കാതെ ഡോക്ടര്‍ പ്ലീഹ നീക്കംചെയ്യാനുള്ള ശ്രമം തുടരുകയുമായിരുന്നു. എന്നാല്‍ ഡോക്ടര്‍ തോമസ് മുറിച്ചുമാറ്റിയ അവയവം പ്ലീഹയായിരുന്നില്ല മറിച്ച കരള്‍ ആയിരുന്നുവെന്ന് കണ്ട് ഓപറേഷന്‍ റൂമിലുണ്ടായിരുന്നവര്‍ ഞെട്ടിത്തരിച്ചു. എന്നാല്‍ താന്‍ നീക്കം ചെയ്തത് പ്ലീഹയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയും ചെയ്തു.

വയറിന്റെ വിവിധ വശങ്ങളിലായി സ്ഥിതി ചെയ്യുന്ന പ്ലീഹയും കരളും ശരീരഘടനാപരമായി വ്യത്യസ്തമാണെന്നും അവയ്ക്കു വ്യത്യസ്ത നിറമാണ് ഉള്ളതെന്നും ആരോഗ്യവകുപ്പ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ഡോക്ടറുടെ അശ്രദ്ധയാണ് ഇതിനു കാരണമായതെന്നും വകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് ഇയാളുടെ മെഡിക്കല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം കുറ്റം തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവാണ് പ്രതിക്കു ലഭിക്കുക.

ALSO READ: റിന്‍സി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയില്‍