മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ അഞ്ചു മരണം. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു.
തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടികെ കോളനി സ്വദേശി സജിത എന്നിവരെയായിരുന്നു കാണാതായത്. ഇതിൽ സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്. അപ്രതീക്ഷിതമായി മലവെള്ളം ഇരച്ചെത്തുകയായിരുന്നു. ഈ സമയം പാറയിൽ ഇരുന്നവരാണ് ഒഴുക്കിൽപെട്ടത്.
ALSO READ: തീക്കോയിയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്ര വാഹന യാത്രിക മരിച്ചു



