കോഴിക്കോട്: മീനിനും കോഴിക്കും പച്ചക്കറിക്കും പിന്നാലെ ബീഫിനും വില കൂടുന്നു. കോഴിക്കോട് ജില്ലയില്‍ ഈ മാസം 15 മുതല്‍ ബീഫ് വില വര്‍ധിപ്പിക്കാന്‍ ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ തീരുമാനിച്ചു. എല്ലുള്ളതിന് കിലോക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോക്ക് 460 രൂപയുമായി വര്‍ധിക്കും. ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ല ജനറല്‍ ബോഡി യോഗമാണ് വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമായുമാണ് വില.

കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിച്ചതും മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയിക്കുണ്ടായ വിലയിടുവുമാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.കെ. സാദിഖ് പറഞ്ഞു.

സംസ്ഥാനത്ത് നേരത്തേ ഇറച്ചിക്കു വില വര്‍ധിച്ചിരുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയായിരിക്കുകയാണ്. പാല്‍ പച്ചക്കറി തുടങ്ങി സാധാകരണക്കാരുടെ ദൈനംദിന ജീവിതത്തിലെ എല്ലാത്തിന്റെയും വില കൂടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഇതിനിടയിലാണ് ഇപ്പോള്‍ ബീഫിന്റെയും വില വര്‍ധനവ്.

പൊള്ളും മീനേ…

ട്രോളിങ് നിരോധനക്കാലമായതിനാല്‍ മത്സ്യലഭ്യത കുറവാണ്. മഴ കനത്തതോടെ ചെറുവള്ളങ്ങളും കടലിലിറങ്ങുന്നത് കുറച്ചു. ഇതോടെ മീന്‍വില മുന്‍പത്തെക്കാള്‍ കൂടി.

വിലയിങ്ങനെ:

മീന്‍ ട്രോളിങ്ങിന് മുന്‍പ് ഇപ്പോള്‍

മത്തി 160- 200

അയക്കൂറ 900-1000 1300-1400

ചെമ്മീന്‍ (ചെറുത്) 150- 250

ചെമ്മീന്‍ (വലുത്) 200- 400

അയല 250- 280

സൂത 150-160 200